ദുബായിൽ പ്രവാസി ഇന്ത്യക്കാരുടെ ദീപാവലി ആഘോഷം വർണാഭമായി;വീഡിയോ കാണാം

പാരമ്പര്യത്തനിമയോടെ കാഴ്ചകളുടെ സമൃദ്ധിയോടെയാണ് പ്രവാസി ഇന്ത്യക്കാർ ഗൾഫ് നാടുകളിൽ ദീപാവലി ആഘോഷിച്ചത് . വീടുകളിലും വില്ലകളിലുമൊക്കെ മൺചിരാതൊരുക്കിയും ഷോപ്പിങ് മാളുകളിലും പാർക്കുകളിലുമൊക്കെ പരിപാടികൾ സംഘടിപ്പിച്ചും ആഘോഷം വർണാഭമാക്കി . ദുബായ് സിറ്റി മാള്, ദേറ സിറ്റി സെന്റര് തുടങ്ങി വിവിധ ഷോപ്പിങ് സെന്ററുകളിലടക്കം വിപുലമായ ആഘോഷങ്ങൾ നടന്നു

ദുബായ് ഇന്ത്യൻ കോൺസുലേറ്റ് ദുബായ് ടൂറിസവുമായി സഹകരിച്ചു നടത്തിയ ആഘോഷങ്ങളിൽ ദുബായ് പൊലീസ് ബാൻഡ് ഇന്ത്യയുടെ ദേശീയ ഗാനം അവതരിപ്പിച്ചത് ആഘോഷങ്ങളുടെ പൊലിമ കൂട്ടി.