നാളെ അര്‍ധരാത്രി മുതല്‍ യു.എ.ഇയില്‍ പുതിയ ഇന്ധനനിരക്ക്

യു.എ.ഇ ഊര്‍ജമന്ത്രാലയം നവംബര്‍ മാസത്തെ ഇന്ധന നിരക്ക് പ്രഖ്യാപിച്ചു . പുതിയ ഇന്ധനനിരക്ക് നാളെ അർധരാത്രി മുതൽ നിലവിൽ വരും. ഈ മാസത്തെ അപേക്ഷിച്ചു അടുത്തമാസം എണ്ണവില കുറയും എന്നാണ് സൂചനകൾ . പെട്രോള്‍ ലിറ്ററിന് നാല് ഫില്‍സ് വരെ കുറയുമ്ബോള്‍ ഡീസല്‍ വിലയില്‍ മൂന്ന് ഫില്‍സിന്റെ കുറവുണ്ടാകും.

സൂപ്പര്‍ 98 പെട്രോളിന് ഒരു ലിറ്ററിന് 2.20 ദിര്‍ഹമാണ് പുതുക്കിയ വില. ഒക്ടോബറില്‍ ലിറ്ററിന് 2.24 ദിര്‍ഹം. സ്‌പെഷ്യല്‍ 95 ന് ലിറ്ററിന് 2.09 ദിര്‍ഹം, കഴിഞ്ഞ മാസം ലിറ്ററിന് 2.12 ദിര്‍ഹം.

ഡീസലിന് ഒരു ലിറ്ററിന് 2.38 ദിര്‍ഹം വിലവരും. ഒക്ടോബറില്‍ ലിറ്ററിന് 2.41 ദിര്‍ഹമായിരുന്നു.