അബുദാബി ടി10ന്റെ ഉദ്‌ഘാടന ചടങ്ങിന് സയിദ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ തിരി തെളിക്കുന്ന വമ്പന്മാരുടെ പട്ടികയില്‍ ഇന്ത്യന്‍ മെഗാ സ്റ്റാര്‍ മമ്മൂട്ടിയും

അബുദാബി; അബുദാബി ടി10ന്റെ ഉദ്‌ഘാടന ചടങ്ങിന് സയിദ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ തിരി തെളിക്കുന്ന വമ്പന്മാരുടെ പട്ടികയില്‍ ഇന്ത്യന്‍ മെഗാ സ്റ്റാര്‍ മമ്മൂട്ടിയും പങ്കെടുക്കും.
പാക്കിസ്ഥാനി സംഗീത ഇതിഹാസമായ ആത്തിഫ് അസ്ലം, ബോളിവുഡ് താരം നോറ ഫതേഹി, ദക്ഷിണേന്ത്യന്‍ മോഡലും നടിയുമായ പാർവതി നായര്‍, ബംഗ്ലാദേശി ചലച്ചിത്ര താരമായ ഷകീബ് ഖാന്‍ എന്നിവരടങ്ങിയ വൻ താരനിരയ്‌ക്കൊപ്പമാണ് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയും ഒന്നിക്കുന്നത്.

“ക്രിക്കറ്റ് എപ്പോഴും എന്റെന ജീവിതത്തിന്റെറ ഒരു വലിയ ഭാഗമായിരുന്നു. അബുദാബിയില്‍ നടക്കുന്ന ഈ സവിശേഷ ഈവന്റിനന്റെ ഭാഗമാകുന്നതില്‍ എനിക്ക് അതിയായ ആവേശമാണുള്ളത്,” മമ്മൂട്ടി പറഞ്ഞു.
“ലോകത്തിന്റെആ വിവിധ ഭാഗങ്ങളിലുള്ള ആരാധകരിലേക്ക് എത്തുന്നതിനുള്ള അവസരം എനിക്ക് എപ്പോഴും ഊര്ജ്ജനവും ആവേശവും പകരുന്നു. ഇത് വര്ണ്ണംശഭളമായ ഒരു ഷോ ആയിരിക്കുമെന്നും, ആരാധകര്ക്ക്ഇത് ഇഷ്ടപ്പെടുമെന്നും അത്ര വേഗം മറക്കില്ലെന്നും എനിക്ക് ഉറപ്പുണ്ട്.” എന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു.

തലസ്ഥാനത്ത് അബുദാബി ടി10 എത്തിയത് ആഘോഷിക്കുന്ന, താരങ്ങളുടെ നിരയും സംഗീതവും നൃത്തവും നിറഞ്ഞ ഉദ്‌ഘാടന പരിപാടികൾ രണ്ട് മണിക്കൂര്‍ നീണ്ടുനില്ക്കും. പിന്നീട് മെഗാസ്റ്റാറിനോടൊപ്പം അടുത്തിടപഴകാന്‍ ആരാധകർക്ക് അവസരമൊരുക്കുന്ന പ്രത്യേക മീറ്റ് ആൻഡ് ഗ്രീറ്റ് ഹോസ്പിറ്റാലിറ്റിയും സംഘടിപ്പിക്കും. ഫാന്‍-പിറ്റ് സീറ്റിംഗിനുമുള്ള ടിക്കറ്റുകള്‍ ഇപ്പോള്‍ തന്നെ ആരാധകര്ക്ക് വാങ്ങാനാവും.

ഉദ്‌ഘാടനത്തെത്തുടർന്ന് ആദ്യ ദിവസം യുവരാജ് സിംഗിന്റെ മറാത്ത അറേബ്യൻസിന്റെ നിലവിലുള്ള ചാമ്പ്യന്മാരായ നോർത്തേൺ വാര്യേഴ്സിനെയും പുതുമുഖ ടീമായ അബുദാബി ഷഹീദ് അഫ്രീദിയുടെ കലന്ദേഴ്സിനെയും നേരിടുന്നതാണ്. പൊതുവായ പ്രവേശനത്തെയും ഫാന്‍-പിറ്റ് ടിക്കറ്റുകളെയും കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്ക്ക് https://bookmy.show/abudhabiT10OC വെബ്സൈറ്റ് സന്ദർശിക്കാം.
ഹോസ്പിറ്റാലിറ്റി പാക്കേജുകളെയും അവസരങ്ങളെയും കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്ക്ക് https://www.q-tickets.com/AbuDhabit10 എന്ന വെബ്സൈറ്റും ലഭ്യമാണ്. ടിക്കറ്റുകള്‍ ഒക്ടോബര്‍ 31 വ്യാഴാഴ്ച്ച മുതല്‍ സയിദ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വില്പനയ്ക്ക് ലഭിക്കുമെന്ന് സംഘാടകർ അറിയിച്ചു.