ഐക്യവും അഖണ്ഡതയും വിളിച്ചോതി ഇന്ന് യുഎഇയുടെ ദേശീയപതാക ദിനം

യുഎഇ ഇന്ന് രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും പരമാധികാരവും വിളിച്ചോതുന്ന ദേശീയപതാകദിനം ഇന്ന് ആചരിക്കുന്നു. ആഘോഷത്തില്‍ പങ്കാളികളാവാന്‍ പൊതുജനങ്ങളോട് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ആഹ്വാനം ചെയ്തു.

ഞായറാഴ്ച ഫ്‌ളാഗ് ഡേയുടെ ഭാഗമായി സ്‌കൂളുകളിലും ഓഫീസുകളിലും സ്ഥാപനങ്ങളിലും 11 മണിക്ക് ദേശീയ ഗാനത്തിന്റെ അകമ്ബടിയോടെ യുഎഇ ചതുര്‍വര്‍ണ പതാകയുയര്‍ന്നു. പതാക സ്ഥാപിച്ച്‌ വീടുകളും വാഹനങ്ങളും അലങ്കരിക്കുന്നതിനും പൗരന്മാര്‍ ശ്രദ്ധിച്ചിരുന്നു. രാജ്യത്തെ പ്രധാന ഷോപ്പിങ് മാളുകള്‍, പബ്ലിക് ലൈബ്രറികള്‍, പൊതു മാര്‍ക്കറ്റുകള്‍, റീട്ടെയില്‍ സ്‌റ്റോറുകള്‍ എന്നിവിടങ്ങളിലും യുഎഇ ദേശീയപതാക ഉയര്‍ത്തി. എമറാത്തി പൗരന്മാര്‍ക്കൊപ്പം രാജ്യത്തെ താമസക്കാരും സന്ദര്‍ശകരും ഞായറാഴ്ച പതാക ദിനാഘോഷത്തില്‍ പങ്കെടുത്തു.

ശൈഖ് ഖലീഫ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ യുഎഇ പ്രസിഡന്റായി സ്ഥാനമേറ്റെടുത്തതിന്റെ ഓര്‍മ്മ പുതുക്കിയാണ് 2013 മുതല്‍ എല്ലാവര്‍ഷവും നവംബര്‍ മൂന്നിന് യുഎഇ ഫ്‌ളാഗ് ഡേ ആചരിക്കുന്നത്.