സൗദിയില്‍ മധുരപാനീയങ്ങള്‍ക്ക് ഡിസംബര്‍ മുതല്‍ 50% വാറ്റ്

സൗദിയില്‍ മധുരപാനീയങ്ങള്‍ക്ക് 50% വാറ്റ് ഏർപ്പെടുത്താൻ തീരുമാനം. ഡിസംബർ മാസം മുതലാണ് വാറ്റ് ഏർപ്പെടുത്തുക . സകാത് ഇന്‍കം ടാക്സ് അതോറിറ്റിയാണ് ഇത് സംബന്ധിച്ച വിവരം പുറത്തിറക്കിയത്. ഡിസംബര്‍ മാസം ആദ്യവാരം മുതലാണ് മധുര പാനീയങ്ങള്‍ക്ക് 50 ശതമാനം മൂല്യ വര്‍ധിത നികുതി ചുമത്തിതുടങ്ങുക. നേരത്തെതന്നെ ശീതളപാനീയങ്ങള്‍, എനര്‍ജി ഡ്രിങ്കുകള്‍, പുകയില ഉല്‍പന്നങ്ങള്‍ തുടങ്ങിയവക്ക് 100% വാറ്റ് ഈടാക്കുന്നുണ്ട്.

പഞ്ചസാര അടക്കമുള്ള എല്ലാ മധുരവസ്തുക്കളും ചേര്‍ത്ത ഉല്‍പ്പന്നങ്ങള്‍ക്കും മൂല്യ വര്‍ധിത നികുതി ഈടാക്കും. റെഡി ടു ട്രിങ്, മാവ്, ജെല്‍ തുടങ്ങിയ രൂപത്തിലുള്ളതാണെങ്കിലും മധുരമടങ്ങിയ എല്ലാ ഉല്‍പന്നങ്ങളും 50 ശതമാനം മുല്ല്യവര്‍ധിത നികുതിയുടെ പരിധിയില്‍പെടും. ഇത്തരം ഉല്‍പന്നങ്ങളുടെ ഉപയോഗം കുറക്കുക ലക്ഷ്യമിട്ടാണ് ടാക്സ് ചുമത്തുന്നതെന്ന് ജനറല്‍ അതോറിറ്റിയുടെ ചുമതലയുള്ള സീനിയര്‍ ഓഡിറ്റര്‍ വലീദ് ബിന്‍ അബ്ദുള്‍റത്ഥാന്‍ അല്‍വകീല്‍ അറിയിച്ചു.