യുഎഇ പ്രസിഡന്റിന്റെ സഹോദരന്‍ ശൈഖ് സുല്‍ത്താന്‍ ബിന്‍ സായിദ് അന്തരിച്ചു; യുഎഇയില്‍ മൂന്ന് ദിവസത്തെ ദുഃഖാചരണം

യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ് യാന്റെ സഹോദരന്‍ ശൈഖ് സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ് യാന്‍ അന്തരിച്ചു. ശൈഖ് സുല്‍ത്താന്റെ നിര്യാണത്തില്‍ യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ അനുശോചിച്ചു. യുഎഇയില്‍ മൂന്ന് ദിവസം ദുഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ദുഖാചരണത്തിന്റെ ഭാഗമായി ഔദ്യോഗിക സ്ഥലങ്ങളില്‍ ദേശീയ പതാക താഴ്ത്തികെട്ടും.

‘ശൈഖ് സുല്‍ത്താന്‍ ബിന്‍ സായിദിന്റെ മരണത്തില്‍ അല്‍ നഹ്യാന്‍ കുടുംബത്തിനും യുഎഇയിലെ ജനങ്ങള്‍ക്കും എന്റെ അഗാധമായ അനുശോചനം അറിയിക്കുന്നു. യുഎഇയുടെ അവിഭാജ്യ ഘടകമാണ് സായിദിന്റെ മക്കള്‍. അവരുടെ സ്‌നേഹം എല്ലാ എമിറാറ്റികളുടെയും ഹൃദയത്തില്‍ ഉണ്ട്. യുഎഇയുടെ ഒരിക്കലും മറക്കാനാവാത്ത സ്ഥാപക പങ്കാളികളാണ് സായിദിന്റെ മക്കള്‍. അദ്ദേഹത്തിന്റെ ആത്മാവിന് അല്ലാഹു ശാന്തിയും സമാധാനവും നല്‍കട്ടേയെന്ന് പ്രാര്‍ത്ഥിക്കുന്നു’. ദുബൈ ഭരണാധികാരിയായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ട്വീറ്റ് ചെയ്തു.